അരീക്കോട്: ദൗര്‍ലഭ്യമല്ല, ദുര്‍വ്യയം ചെയ്യുന്ന മലയാളിയുടെ ശീലമാണ് കേരളത്തിലെ രൂക്ഷമായ ജലക്ഷാമത്തിന് കാരണമെന്ന് എസ് വൈ എസ് ജലസംരക്ഷണ കൂട്ടായ്മ അഭിപ്രായപ്പെട്ടു. ആറ് മാസം മഴയും ആറു മാസം നീരൊഴുക്കുമുള്ള കേരളത്തില്‍ മഴ കുറഞ്ഞാല്‍ പോലും ജലക്ഷാമം അനുഭവപ്പെടേണ്ടതില്ല.
ഒരു കാലത്തും 3000 മി.ലിറ്ററില്‍ കുറവ് മഴ കേരളത്തിലുണ്ടായിട്ടില്ല. ഏറ്റവും കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന ഈ വര്‍ഷം പോലും 3300 മി.ലിറ്റര്‍ മഴ ലഭിച്ചിട്ടുണ്ട്. സമൃദ്ധമായ ജലസമ്പത്ത് യുക്തി സഹമായി വിനിയോഗിക്കുന്നതില്‍